വിനോദസഞ്ചാരികള്‍ക്ക് അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്ക് വിലക്ക്

വിനോദസഞ്ചാരികള്‍ക്ക് അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്ക് വിലക്ക്

July 31, 2018 0 By Editor

തൃശൂര്‍: അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളുടെ യാത്രക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രം അടച്ചിരിക്കുകയാണ്. അതിരപ്പള്ളി മലക്കപ്പാറ റോഡില്‍ വാഹനനഗതാഗതവും നിരോധിച്ചു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കളക്‌ട്രേറ്റ് തിരുവനന്തപുരം 04712730045,047127300 67,വര്‍ക്കല 9497711 286, ചിറയിന്‍കീഴ് 94977 112877, കാട്ടാക്കട 94977 11284, നെടുമങ്ങാട് 94977 11285, നെയ്യാറ്റിന്‍കര 94977 11283 ,തിരുവനന്തപുരം 94977 11282.

സംസ്ഥാനത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുകയാണ് കണ്ണൂരില്‍ ആറളം വനത്തിലും കോഴിക്കോടും ഉരുള്‍പ്പൊട്ടി. ആറളം ഫാം കീഴ്പ്പള്ളി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. വളയംചാലില്‍ ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം ഒഴുകിപ്പോയി.

തിരുവനന്തപുരത്ത് ഡാമുകള്‍ തുറന്നു. കൊല്ലത്ത് ശക്തമായ കടലാക്രമണം ഉള്ളതുകൊണ്ട് മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മണ്‍സൂണ്‍ സംസ്ഥാനത്ത് ശക്തിപ്രാപിച്ചു. ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണ് കനത്ത മഴയ്ക്ക് കാരണം.