കോഴിക്കോട്: വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. വിഷുവിന് രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വസ്ത്രങ്ങളും പഴങ്ങളും പച്ചക്കറികളും പടക്കങ്ങളും കൊണ്ട് വിപണികള്‍ സജീവമായി. മിഠായി തെരുവും ഷോപ്പിംഗ് മാളുകളും മാത്രമല്ല നഗത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന വിഷുച്ചന്തകളിലും ജനങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. നഗരത്തിലെ ഭ്രാന്തപ്രദേശങ്ങളിലായുള്ള വിഷു ചന്തകളും മറ്റു വിപണന മേളകളും ഉത്സവത്തിന്റെ ആരവവും പ്രതിഛായയുമാണ് നഗരത്തിന് നല്‍കുന്നത്. വിഷു കൈത്തറി മേള, ഖാദി മേള, കൃഷ്ണ വിഗ്രഹ മേള തുടങ്ങി നിരവധി...
" />
Headlines