കോട്ടയം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മഴ തകര്‍ത്തുപെയ്യുന്നത്. ഇതോടെ ജല നിരപ്പുകള്‍ ഉയരാനുള്ള സാധ്യത കൂടുകയാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് ശക്തമായ മഴ പെയ്തത്. ജലനിരപ്പ് വീണ്ടും ഉയരുന്നത് ആശങ്കയുളവാക്കുകയാണ്. കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിലും കുട്ടനാട്ടിലും ജനജീവിതം ഇനിയും സാധാരണ നിലയിലായിട്ടില്ല. കുട്ടനാട്ടില്‍ ഗതാഗത സംവിധാനവും വൈദ്യുതിയും പലയിടങ്ങളിലും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം മഴ കുറച്ച് കുറഞ്ഞതിനാല്‍ ക്യാമ്ബുകളില്‍ നിന്നും ജനങ്ങള്‍ തിരിച്ചു പോകാനിരിക്കെയാണ് ഇന്ന് വീണ്ടും മഴ ശക്തമാകാന്‍ തുടങ്ങിയത്.
" />
Headlines