പാലക്കാട്: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നടത്തുന്ന അദാലത്തില്‍ പരാതികള്‍ നല്‍കാം. വിവിധ വകുപ്പുകള്‍, അനുബന്ധ ഏജന്‍സികളായ സിഡ്‌കോ, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാം. ജില്ലാ വ്യവസായ കേന്ദ്രം വഴിയും വെബ്‌സൈറ്റ് വഴിയും 19 വൈകീട്ട് അഞ്ചിനകം പരാതി നല്‍കാം. വിശദ വിവരങ്ങള്‍ താലൂക്ക് വ്യവസായ ഓഫീസുകളിലും ജില്ലാ വ്യവസായ കേന്ദ്രത്തിലും ലഭിക്കും. അദാലത്ത് നടത്തുന്ന സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്ന് ജില്ലാ...
" />
Headlines