വൈത്തിരി: ശക്തമായ മഴയില്‍ വയനാട് വൈത്തിരി ബസ്സ്റ്റാന്റിനകത്തുള്ള പഞ്ചായത്തിന്റെ ഷോപ്പിങ്ങ് കെട്ടിടം തകര്‍ന്നു വീണു, ആളപായമില്ല. ഇന്ന് പുലര്‍ച്ചെ കെട്ടിടത്തിനു മുകളില്‍ മണ്ണിടിഞ്ഞ് വിണ് തകരുകയായിരുന്നു. കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. മാത്രമല്ല, തകര്‍ന്നുവീണ കെട്ടിടത്തിനു സമീപമുള്ള മദ്‌റസ കെട്ടിടവും നാലു വീടുകളും അംഗന്‍വാടിയും ഭീഷണിയിലാണ്. ബസ്സ്റ്റാന്റില്‍ തത്കാലം വാഹനം നിരോധിച്ചിട്ടുണ്ട്. ഇന്നലെ വയനാട്ടില്‍ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈത്തിരിയില്‍ ഉരുള്‍പൊട്ടി വീട്ടമ്മ മരിച്ചിരുന്നു.
" />
Headlines