മാനന്തവാടി: കൊയിലേരി ഉദയാ വായനശാലയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ അരുണ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് അറക്കലിന്റെ നേതൃത്വത്തില്‍ നവീകരിച്ച ഡയാലിസിസ് ഉദ്ഘാടനം ചെയ്തു. 12 ലക്ഷം ചെലവഴിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമസ്ഥലം, വയറിംഗ്, പ്ലംബിംഗ് ജോലികള്‍, എയര്‍കണ്ടീഷന്‍ ചെയ്ത വിശാലമായ ഡയാലിസിസ് ഹാള്‍ എന്നിവയാണ് നിര്‍മ്മിച്ചത്. എട്ട് ലക്ഷം രൂപ മുടക്കി ഒരു ഡയാലിസിസ് മെഷീനുംകൂടി അരുണ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയി അറക്കല്‍ നല്‍കും. യൂണിറ്റ് പ്രവര്‍ത്തനം സജ്ജമാകുതോടെ കൂടുതല്‍ ആളുകള്‍ക്ക് ഡയാലിസിസ് ചെയ്യാനാകും....
" />
Headlines