വയനാട്: മേപ്പാടി മുണ്ടക്കൈ മേഖലയില്‍ ഇന്നലെ രാത്രി മാവോയിസ്റ്റുകളെത്തി. എസ്‌റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയതെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ ദിവസം മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തൊഴിലാളികളെ ബന്ദിയാക്കിയത്. എന്നാല്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും രക്ഷപ്പെട്ടു.
" />
Headlines