കല്‍പ്പറ്റ: ആഴ്ചകളായി തുടരുന്ന ശക്തമായ മഴയ്ക്ക് വയനാട് ജില്ലയില്‍ ഒരു മാറ്റവുമില്ല. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 265 സെന്റീമീറ്ററായി ഉയര്‍ത്തി. പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയാലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കുറിച്ചാര്‍ മലയിലും മക്കി മലയിലും വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല. തലപ്പുഴ കമ്ബിപ്പാലത്ത് ഒരാള്‍ ഒഴുക്കില്‍ പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ അഗ്‌നിശമന സേനയും നാട്ടുകാരും തുടരുകയാണ്. നാടുകാണി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപെട്ടു. കോട്ടത്തറയില്‍ അഞ്ചോളം കടകള്‍ പൂര്‍ണമായും തകര്‍ന്നു....
" />