കൊച്ചി: കഴിഞ്ഞ നാലു വര്‍ഷം സിനിമയില്‍ സജീവമല്ലാതിരുന്നിട്ടും താന്‍ അഭിനയിച്ച ചിത്രം വിജയിച്ചതിലും നേരത്തെ തന്നെ സ്‌നേഹിച്ചവരെല്ലാം കൂടെയുള്ളതിന്റെ സന്തോഷത്തിലുമാണ് നസ്‌റിയ. കഴിഞ്ഞ ദിവസം ‘കൂടെ’ തിയേറ്ററില്‍ പോയി കണ്ടെന്നും എല്ലാവരും സിനിമ ആസ്വദിക്കുന്നുണ്ടെന്നും നസ്‌റിയ വ്യക്തമാക്കി. താരസംഘടനയായ എ.എം.എം.എയില്‍ അംഗമാണെങ്കിലും സജീവമല്ലാത്തതിനാല്‍ ഡബ്ല്യൂ.സി.സി പോലുള്ള മറ്റൊരു സംഘടനയിലും ചേരാനില്ലെന്ന് പറഞ്ഞ നസ്‌റിയ തന്റെ അഭിപ്രായങ്ങളെല്ലാം ഏറെ അടുപ്പമുള്ള അഞ്ജലി മേനോനോടും പാര്‍വതിയോടും പറയാറുണ്ടെന്നും വ്യക്തമാക്കി. സിനിമയിലെ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ രമ്യമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും എല്ലാവരും ഒരുമിച്ച്...
" />