തൃശൂര്‍: ദളിത് യുവതിയെ ഭാര്‍ത്താവ് ചുട്ടുകൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീരാജ് എന്ന യുവാവാണ് വെള്ളിക്കുളങ്ങര സ്വദേശിയായ ഭാര്യ ജീത്തുവിനെ കുണ്ടുകടവ് റോഡില്‍വെച്ച് തീകൊളുത്തി കൊന്നത്.ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെട്ടു. പ്രതി ഒളിവിലാണ്.ജീത്തുവിനെ വീരാജ് തീകൊളുത്തുന്നത്  കണ്ടിട്ടും നാട്ടുകാര്‍ ഇടപെട്ടില്ല.കഴിഞ്ഞ കുറെ നാളായി അകന്ന് കഴിയുകയായിരുന്നു ജിതുവും ഭര്‍ത്താവ് വിരാജും. വിവാഹ മോചനക്കേസും നിലവിലുണ്ട്.കുടുംബശ്രീ യോഗത്തില്‍ വെച്ചാണ് അക്രമ സംഭവം നടക്കുന്നത്.പഞ്ചായത്തംഗം അടക്കം നോക്കി നില്‍ക്കെയാണ് തീ കൊളുത്തിയത്.തീ...
" />