കാസര്‍ഗോഡ്: സുഹൃത്തിന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങിയെടുത്ത ലോട്ടറി ടിക്കറ്റിന് പ്രഭാകരഷെട്ടിയെ തേടിയെത്തിയത് ഒന്നാം സമ്മാനം. വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 65 ലക്ഷമാണ് ഈ ഫോട്ടോഗ്രാഫറെ തേടിയെത്തിയത്. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന മീഞ്ച പഞ്ചായത്തിലെ മജ്ബയല്‍ സ്വദേശിയായ പ്രഭാകരഷെട്ടി കഴിഞ്ഞദിവസം മംഗളുരുവിലേക്ക് പോകാനാണ് ഹൊസങ്കടി ബസ്സ്റ്റാന്‍ഡിലെത്തിയത്. സുഹൃത്തും ലോട്ടറി വില്പനക്കാരനുമായ രാജുവിന്റെ നിര്‍ബന്ധപ്രകാരം വിന്‍വിന്‍ ലോട്ടറിയുടെ അഞ്ച് ടിക്കറ്റുകളെടുത്തു. ഇതിലൊന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 30 വര്‍ഷമായി ഫോട്ടോഗ്രഫി രംഗത്തുള്ള പ്രഭാകരഷെട്ടി വല്ലപ്പോഴും മാത്രമാണ് ലോട്ടറി ടിക്കറ്റെടുക്കാറുള്ളത്. മുന്പ് ഒരു...
" />
Headlines