ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ മുന്നേറ്റനിരയിലെ സൂപ്പര്‍ താരങ്ങളായ മൗറോ ഇക്കാര്‍ഡിയേയും പൗളോ ഡിബാലയയേും ഉള്‍പ്പെടുത്തിയേക്കില്ല. ടീം പരിശീലകന്‍ ജോര്‍ജ് സാംപോളിയാണ് ഇത്തരത്തിലൊരു സൂചന തന്നത്. സൂപ്പര്‍ താരങ്ങളുടെ വലിയ നിര ഉണ്ടെങ്കിലും രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത താരങ്ങളെ താന്‍ ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന് സാംപോളി പറഞ്ഞു. മെസിയുടെ പകരക്കാരന്‍ എന്ന് വിശേഷണമുളള സൂപ്പര്‍ താരം പൗളോ ഡിബാലയേയും ഇന്റര്‍ മിലാന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയേയും ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന് ഇറ്റലിക്കെതിരായ നടക്കുന്ന സൗഹൃദ...
" />
Headlines