ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍

September 16, 2018 0 By Editor

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയ ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍ എത്തി. 20,999 രൂപക്ക് വലിയ പ്രീമിയം ഫ്‌ലാഗ്ഷിപ്പ് മോഡലുകളില്‍ ഉള്ള എല്ലാ സവിശേഷതകളോടും കൂടിയാണ് പൊക്കോ F1 എത്തുന്നത്.

6 ജിബി റാം, 64 ജിബി മെമ്മറി മോഡലിന് 20,999 രൂപയാണ് വരുന്നത്. 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 23,999 രൂപയും 8 ജിബി റാം 256 ജിബി മോഡലിന് 28,999 രൂപയുമാണ് വരുന്നത്. ഇതുകൂടാതെ 29,999 രൂപക്ക് 8 ജിബി റാം 256 ജിബി മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ കൂടെ ലഭ്യമാണ്.

ഐഫോണ്‍ Xലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിന്‍ക്യാമറ എന്നിവയാണ് ക്യാമറ സവിശേഷതകളില്‍ ഉള്‍പ്പെടുന്നത്. മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകള്‍.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണള്‍. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്.