തൃശ്ശൂര്‍: തെക്കന്‍ മേഖലയിലേയ്ക്കുള്ള രാത്രികാലയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തീവണ്ടിയാത്രക്കാര്‍ കുടുങ്ങുന്നത് മണിക്കൂറുകള്‍. തീവണ്ടികള്‍ വൈകുന്നതിനെപ്പറ്റി സ്റ്റേഷനുകളില്‍ കൂടെക്കൂടെ അറിയിപ്പ് നല്‍കുന്നുമുണ്ട്. ജൂണ്‍ 15 വരെ രാത്രി 7.45 മുതല്‍ 11.45 വരെയാണ് നിയന്ത്രണം. ഇതില്‍ രണ്ടര മണിക്കൂറോളം കറുകുറ്റിമുതല്‍ കളമശ്ശേരിവരെ തീവണ്ടികള്‍ ഓടില്ല. പൂര്‍ണമായും ഓട്ടമില്ലാത്തത് ഈ സമയത്താണെങ്കിലും നാലുമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുന്നുണ്ട്. ഗുരുവായൂരില്‍നിന്ന് ദിവസവും രാത്രിയിലുള്ള ചെന്നൈ എക്‌സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകിയാണ് പുറപ്പെടുന്നത്. മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ് ചാലക്കുടിയില്‍ രണ്ടേകാല്‍ മണിക്കൂര്‍ പിടിച്ചിടുന്നുണ്ട്. മറ്റുചില വണ്ടികള്‍...
" />
New
free vector