യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

May 26, 2018 0 By Editor

കൊച്ചി: പുതുക്കാട്-ഒല്ലൂര്‍ സെക്ഷനില്‍ റെയില്‍വേ പാലത്തിലെ ഗര്‍ഡറുകള്‍ നീക്കുന്ന ജോലി നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി. ഏതാനും ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.

പൂര്‍ണമായി റദ്ദാക്കിയവ
എറണാകുളം-ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56370,56371), എറണാകുളം-നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ (56362, 56363), എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചര്‍ (56381, 56382), ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (56377), കായംകുളം-എറണാകുളം പാസഞ്ചര്‍ (56380).

ഭാഗികമായി റദ്ദാക്കിയവ
രാവിലെ 6.45നുള്ള എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (16305) 8.10ന് തൃശൂരില്‍നിന്നാകും പുറപ്പെടുക. തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076) രാവിലെ 9.25ന് എറണാകുളം സൗത്ത് ജങ്ഷനില്‍ സര്‍വിസ് അവസാനിപ്പിക്കും. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12075) വൈകീട്ട് 5.30ന് എറണാകുളം സൗത്ത് ജങ്ഷനില്‍ നിന്നാകും സര്‍വിസ് ആരംഭിക്കുക. പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) രാവിലെ 10.03ന് ആലുവയില്‍ സര്‍വിസ് അവസാനിപ്പിക്കും. വൈകീട്ട് 6.27ന് ആലുവയില്‍നിന്നാകും മടക്ക സര്‍വിസ് (16792). തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) രാവിലെ 11.05ന് അങ്കമാലിയില്‍ സര്‍വിസ് അവസാനിപ്പിക്കും. വൈകീട്ട് 3.55ന് അങ്കമാലിയില്‍ നിന്നായിരിക്കും മടക്കയാത്ര (16301).

സമയം ക്രമീകരിച്ചവ
പുലര്‍ച്ച രണ്ടിന് പുറപ്പെടേണ്ട നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് (16606) 3.40നായിരിക്കും പുറപ്പെടുക. എറണാകുളം-പുതുക്കാട് സെക്ഷനില്‍ 80 മിനിറ്റ് വൈകും. രാവിലെ 5.55നുള്ള ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352) 7.55നേ പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനില്‍ ട്രെയിന്‍ രണ്ടുമണിക്കൂര്‍ വൈകും. രാവിലെ 9.10നുള്ള എറണാകുളം-ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678) 11.40നാകും പുറപ്പെടുക. രാവിലെ 5.55നുള്ള ഗുരുവായൂര്‍-ഇടമണ്‍ പാസഞ്ചര്‍ (56365) 6.45നാകും പുറപ്പെടുക. പുലര്‍ച്ച 4.25നുള്ള തിരുവനന്തപുരം-മുംബൈ സി.എസ്.ടി പ്രതിവാര എക്‌സ്പ്രസ് (16332) 5.25നേ പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനില്‍ ട്രെയിന്‍ 80 മിനിറ്റ് വൈകും.

നിയന്ത്രണം ഏര്‍പ്പെടുത്തിയവ
നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) എറണാകുളം-പുതുക്കാട് സെക്ഷനില്‍ 80 മിനിറ്റ് വൈകും. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229) ഒരു മണിക്കൂറും എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617) അര മണിക്കൂറും കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ് (12217) 45 മിനിറ്റും തിരുനെല്‍വേലി-ബിലാസ്പൂര്‍ പ്രതിവാര എക്‌സ്പ്രസ് (22620) രണ്ടു മണിക്കൂര്‍ 20 മിനിറ്റും കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്്രഥ് എക്‌സ്പ്രസ് (12202) 45 മിനിറ്റും വൈകിയാകും ഓടുക.

നിലമ്പൂര്‍: തൃശൂര്‍ -പുതുക്കാടിനും ഒല്ലൂരിനും ഇടയില്‍ റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഉച്ചക്ക് 2.50ന് നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ ശനി, ഞായര്‍ ദിവസങ്ങളിലെ സര്‍വിസ് റദ്ദ് ചെയ്തു.

എക്‌സ്പ്രസുകള്‍ക്ക് അധിക സ്റ്റോപ്പ്
കായംകുളം-എറണാകുളം പാസഞ്ചര്‍ (56380) റദ്ദാക്കിയതിനാല്‍ തിരുവനന്തപുരം-ഇന്ദോര്‍ അഹല്യനഗരി പ്രതിവാര എക്‌സ്പ്രസിനും (22646), തിരുവനന്തപുരം-ഗൊരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസിനും (12512) കായംകുളം-എറണാകുളം സെക്ഷനിലെ എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടായിരിക്കും.