തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ഗതാഗതക്കുരുക്കിനിടയിലും മിനിറ്റുകള്‍ കൊണ്ട് 12 കിലോമീറ്റര്‍ അകലെയുള്ള എസ്എടി ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍. ഇന്ന് രാവിലെ 8.45 നാണ് സംഭവം. വെഞ്ഞാറമൂട് കേശവദാസപുരം റോഡില്‍ വട്ടപ്പാറ ജംഗ്ഷനില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന കലശലായത്. തുടര്‍ന്ന് യാത്രക്കാരാണ് എസ്എടി ആശുപത്രിയിലേക്ക് പോകാമെന്ന് നിര്‍ദേശിച്ചത്. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ കടയ്ക്കല്‍ സ്വദേശി ഗിരീഷും കണ്ടക്ടര്‍ സാജനും മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. പൊലീസിനെയും വിവരമറിയിച്ചു. കേശവദാസപുരത്ത് കാത്തുകിടന്ന പൊലീസ് തുടര്‍ന്നുള്ള...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector