സക്കര്‍ബര്‍ഗിനു ഇനി ആശ്വസിക്കാം: ഫെയ്‌സ്ബുക് ഓഹരിമൂല്യം 5% ഉയര്‍ന്നു

സക്കര്‍ബര്‍ഗിനു ഇനി ആശ്വസിക്കാം: ഫെയ്‌സ്ബുക് ഓഹരിമൂല്യം 5% ഉയര്‍ന്നു

April 13, 2018 0 By Editor

വാഷിങ്ടന്‍: ഫെയ്‌സ്ബുക് മേധാവിയെ നിര്‍ത്തിപ്പൊരിക്കാന്‍ യുഎസ് കോണ്‍ഗ്രസ് സമിതികള്‍ രണ്ടു ദിവസമായി പത്തു മണിക്കൂറോളം നീക്കിവച്ചതു ഗുണം ചെയ്തതു മാര്‍ക്ക് സക്കര്‍ബര്‍ഗിനു തന്നെ. മാര്‍ച്ച് മധ്യത്തില്‍ പുറത്തുവന്ന കേംബ്രിജ് അനലിറ്റിക്ക വിവരം ചോര്‍ത്തലിന്റെ ആഘാതത്തില്‍ തളര്‍ന്നിരുന്ന ഫെയ്‌സ്ബുക്കിന്റെ ഓഹരിമൂല്യം പൊടുന്നനെ ഉയര്‍ന്നു.

വിപണി മൂല്യത്തില്‍ 8000 കോടി ഡോളറിന്റെ ഇടിവു നേരിട്ടിരുന്ന കമ്പനിയുടെ ഓഹരിമൂല്യം ഇപ്പോള്‍ 5% വര്‍ധിച്ചു; വിപണിമൂല്യത്തില്‍ 2400 കോടി ഡോളറിന്റെ വര്‍ധനയാണിത്. സമൂഹത്തില്‍ വിദ്വേഷവും അക്രമവാസനയും പരത്തുന്ന സന്ദേശങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യുമെന്നു സക്കര്‍ബര്‍ഗ് കോണ്‍ഗ്രസിന് ഉറപ്പുനല്‍കിയിട്ടുണ്ട്.

മ്യാന്‍മറില്‍ വംശീയവിദ്വേഷം പരത്തുന്ന സന്ദേശങ്ങള്‍ അവസാനിപ്പിക്കാന്‍ ഫെയ്‌സ്ബുക് ഒന്നും ചെയ്യുന്നില്ലെന്ന കുറ്റപ്പെടുത്തലിനു പിന്നാലെയാണു കമ്പനി മേധാവി ഇക്കാര്യത്തില്‍ തന്റെ പ്രതിജ്ഞാബദ്ധത അറിയിച്ചത്.