അവിഹിത ബന്ധമെന്ന്​ സംശയം; ഭർത്താവ്  ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു

അവിഹിത ബന്ധമെന്ന്​ സംശയം; ഭർത്താവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു

August 28, 2021 0 By Editor

ഭോപാല്‍: അവിഹിത ബന്ധമു​ണ്ടെന്ന സംശയത്തെ തുടര്‍ന്ന്​ യുവാവ്​ ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു. മധ്യപ്രദേശിലെ സിന്‍ഗ്രോളി ജില്ലയിലെ റയ്​ലാ ഗ്രാമത്തിലാണ്​ സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന്​ ഭര്‍ത്താവിനെതിരെ കേസെടുത്തതായി സിന്‍ഗ്രോളി അസിസ്റ്റന്‍റ്​ പൊലീസ് കമ്മിഷണര്‍ അനില്‍ സോന്‍കാര്‍ അറിയിച്ചു. പ്രതി ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യക്ക്​ ഗ്രാമത്തിലെതന്നെ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഭര്‍ത്താവ് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇതേ ചൊല്ലി വഴക്കുണ്ടായതോടെ ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയും സ്വകാര്യഭാഗങ്ങള്‍ സൂചിയും നൂലും ഉപയോഗിച്ച്‌ തുന്നുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്‍റെ ക്രൂരതക്കിരയായ സ്​ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ഭര്‍ത്താവിനെതിരെ കടുത്ത ശിക്ഷാനടപടികളൊന്നുമെടുക്കരുതെന്ന് ഇവര്‍ പൊലീസിനോട് അപേക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പീഡനം തുടരരുതെന്ന് താക്കീത് നല്‍കി വിട്ടാല്‍ മതിയെന്നാണ് ഇവരുടെ അപേക്ഷയെന്ന് പൊലീസ്​ പറയുന്നു.