ആദിവാസി യുവാവിന് കൂട്ട മർദ്ദനം; വാഹനത്തിൽ കെട്ടിവലിച്ചു;ദാരുണാന്ത്യം

ആദിവാസി യുവാവിന് കൂട്ട മർദ്ദനം; വാഹനത്തിൽ കെട്ടിവലിച്ചു;ദാരുണാന്ത്യം

August 29, 2021 0 By Editor

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. അതി ക്രൂരമായാണ് നീമുച്ച് ജില്ലയിൽ എട്ടോളം പേര്‍ ചേര്‍ന്ന് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. അതിനു ശേഷം ഇവർ യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഈ യുവാവ് കൊല്ലപ്പെട്ടു. അഞ്ച് പേര്‍ സംഭവത്തില്‍ അറസ്റ്റിലായെന്ന് പോലീസ് വ്യക്തമാക്കി. കനയ്യലാല്‍ ഭീല്‍ എന്നയാളാണ് കൊല്ലപ്പെട്ട ആദിവാസി യുവാവെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഇയാളെ നീമുച്ച് ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു മരണം.