‘ആറന്മുള നടന്നത് പീഡനം അല്ല, പരസ്പര സമ്മതത്തോടെ’; ആംബുലൻസിൽ പീഡനത്തിനിരയായ പെണ്‍കുട്ടിയെ അപമാനിച്ച്‌  കൊണ്ടോട്ടിയിലെ സിപിഎം പ്രവര്‍ത്തകന്‍” സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

‘ആറന്മുള നടന്നത് പീഡനം അല്ല, പരസ്പര സമ്മതത്തോടെ’; ആംബുലൻസിൽ പീഡനത്തിനിരയായ പെണ്‍കുട്ടിയെ അപമാനിച്ച്‌ കൊണ്ടോട്ടിയിലെ സിപിഎം പ്രവര്‍ത്തകന്‍” സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

September 7, 2020 0 By Editor

ആറന്മുളയില്‍ കോവിഡ് രോ​ഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തെ ന്യായീകരിക്കാന്‍ സൈബര്‍ പ്രചരണവുമായി സിപിഎം അനുഭാവികള്‍. കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി വരുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. സിപിഎം പ്രവര്‍ത്തകനും കൊണ്ടോട്ടി സ്വദേശിയുമായ അബ്ദുള്‍ മജീദാണ് ഇത്തരത്തിലുള്ള പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള പ്രചരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഒപ്പം ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ‘ആറന്മുള സംഭവം പീഡനമല്ല, മരിച്ചു ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നു എന്നത് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. സത്യം പുറത്തു വരും മുന്‍പ് ഒരു മതവിഭാഗത്തേയും ആ വ്യക്തിയെയും കരിവാരി തേക്കുന്നതില്‍ ചില പ്രത്യേക വിഭാഗത്തിന്റെ സംഘടിത ബുദ്ധിയുണ്ടെന്നാണ്’ ഇയാളുടെ വാദം.കൂടാതെ പെണ്‍കുട്ടിയെ കുറിച്ച്‌ അവരുടെ നാട്ടില്‍ അന്വേഷിക്കണമെന്നും ഇയാള്‍ പറയുന്നു. സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

രോഗബാധിതയായ യുവതിയെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ ആറന്മുളയില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്.ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ(29) പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമക്കേസിലടക്കം നൗഫല്‍ പ്രതിയാണ്.