ഇതാണ് ചരിത്രം;ടോക്യോ ഒളിംപിക്സില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലില്‍ ത്രോയില്‍ സ്വര്‍ണമെഡല്‍

ഇതാണ് ചരിത്രം;ടോക്യോ ഒളിംപിക്സില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലില്‍ ത്രോയില്‍ സ്വര്‍ണമെഡല്‍

August 7, 2021 0 By Editor

ജാവലിൻ ത്രോയിൽ ഇന്ത്യക്ക് സ്വർണം. അഭിനവ് ബിന്ദ്രക്ക് ശേഷം വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി നീരജ് ചോപ്ര. പുരുഷൻമാരുടെ ജാവലിൻ ത്രോ ഫൈനലിൽ മികച്ച തുടക്കമാണ് നീരജ് ചോപ്രയ്ക്ക് ലഭിച്ചത്. 87.3 മീറ്റർ ദൂരം എറിഞ്ഞ് കൊണ്ട് ആദ്യശ്രമത്തിൽ തന്നെ നീരജ് ഒന്നാമതെത്തി. രണ്ടാമത്തെ ശ്രമത്തിലും നീരജ് തന്നെയാണ് ഒന്നാമനായത്. 87.58 മീറ്റർ ദൂരമാണ് രണ്ടാം ശ്രമത്തിൽ എറിഞ്ഞത്. ആദ്യത്തെ രണ്ട് ശ്രമങ്ങളിലും നീരജിന് വ്യക്തമായ ആധിപത്യം നേടാനായി. ജർമനിയുടെ ജൂലിയൻ വെബ്ബറാണ് രണ്ടാം സ്ഥാനത്തെത്തിയത്.

മൂന്നാമത്തെ ശ്രമത്തിൽ 76.79 മീറ്റർ ദൂരമാണ് ചോപ്ര എറിഞ്ഞത്. മൂന്നാമത്തെയും നാലാമത്തെയും ശ്രമം കഴിഞ്ഞപ്പോഴും നീരജ് തന്നെയാണ് ഏറ്റവും മികച്ച ദൂരവുമായി മുന്നിലെത്തിയത്. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏഴാം മെഡലാണിത്.

ഗുസ്തിയിൽ ബജ്‌രംഗ് പൂനിയ വെങ്കലം നേടിയതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി മാറിയിരുന്നു. ഗോൾഫിൽ അദിതി അശോകിന് തലനാരിഴയ്ക്കാണ് മെഡൽ നഷ്ടമായത്. നാലാം സ്ഥാനത്താണ് അദിതി ഫിനിഷ് ചെയ്തത്. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിലൂടെയാണ് ഇന്ത്യ ഇത്തവണ മെഡൽനേട്ടം തുടങ്ങിയത്.