ഇളവ് കണ്ട് അനാവശ്യമായി പുറത്തിറങ്ങേണ്ട ! രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; കേരളമടക്കം എട്ട്​ സംസ്​ഥാനങ്ങളില്‍ കോവിഡ്​ വര്‍ധിക്കുന്നുവെന്ന്​ കേന്ദ്രം

August 4, 2021 0 By Editor

രാജ്യത്ത്​ കോവിഡ്​ രണ്ടാം തരംഗം ഉടനെ അവസാനിക്കില്ലെന്നും വര്‍ധിച്ച ജാഗ്രത വേണമെന്നും കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​. കേരളം, തമിഴ്​നാട്​ തുടങ്ങിയ എട്ട്​ സംസ്​ഥാനങ്ങളില്‍ കോവിഡ്​ വ്യാപനം കൂടുകയാണ്​. കേരളത്തിലെ കോവിഡ്​ വ്യാപനം മറ്റു സംസ്​ഥാനങ്ങളേക്കാള്‍ ഏറെ കൂടുതലാണ്​. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പും കേന്ദ്രം നല്‍കി.

ഒരാളില്‍ നിന്ന്​ ഒന്നിലധികം ആളുകള്‍ക്ക്​ കോവിഡ്​ വ്യാപിക്കുന്നത്​ കേരളമടക്കമുള്ള എട്ട്​ സംസ്​ഥാനങ്ങളിലാണ്​. അതായത്​ നൂറ്​ കോവിഡ്​ രോഗികളില്‍ നിന്ന്​ നൂറിലധികം ആളുകളിലേക്ക്​ പുതിയതായി കോവിഡ്​ ബാധിക്കുന്നുണ്ട്​. ഈ സാഹചര്യത്തില്‍ കോവിഡ്​ വ്യാപന തോത്​ കൂടിയ അളവിലായിരിക്കും. കേരളമടക്കമുള്ള സംസ്​ഥാനങ്ങളില്‍ ഈ അവസ്​ഥയാണുള്ളത്​. അതേസമയം, നൂറ്​ കോവിഡ്​ രോഗികളില്‍ നിന്ന്​ നൂറില്‍ കുറവ്​ ആളുകളിലേക്ക്​ മാത്രമാണ്​ കോവിഡ്​ വ്യാപിക്കുന്നതെങ്കില്‍ വ്യാപന തോത്​ കുറയുകയാണ്. കോവിഡ്​ തരംഗം അവസാനിക്കണമെങ്കില്‍ ഈ പ്രവണത പ്രകടമാകണം. എന്നാല്‍, കേരളം, തമിഴ്​നാട്​ അടക്കമുള്ള സംസ്​ഥാനങ്ങളില്‍ വ്യാപന തോത്​ കൂടി തന്നെ നില്‍ക്കുന്നതിനാല്‍ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ്​ കേന്ദ്രം പറയുന്നത്​.

 👉 വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 

രാജ്യത്തെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ കുറവ്​ പ്രകടമാണെങ്കിലും എട്ട്​ സംസ്​ഥാനങ്ങളിലെ പ്രവണത മറിച്ചാണ്​. അതുകൊണ്ടു തന്നെ കൂടുതല്‍ ജാഗ്രത ഉണ്ടെങ്കില്‍ മാത്രമേ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനാകുകയുള്ളൂവെന്നാണ്​ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​.