ഉത്ര വധക്കേസ്: സൂരജിന്‍റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു

ഉത്ര വധക്കേസ്: സൂരജിന്‍റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു

June 2, 2020 0 By Editor

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് സൂരജിന്‍റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പുനലൂര്‍ പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സൂരജിന്‍റെ വീട്ടു വളപ്പില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം ഉത്രയുടേത് തന്നെയാണോയെന്നുള്ള പരിശോധന തുടരുകയാണ്.

ഉത്രയുടേയും സൂരജിന്‍റേയും വിവാഹ ആല്‍ബത്തിലെ ഫോട്ടോകളിലെ ആഭരണങ്ങളും, കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആഭരണങ്ങളും ഒന്നാണോയെന്നാണ് ഒത്തു നോക്കുന്നത്. ഉത്രയുടെ അമ്മയും സഹോദരനുമാണ് വിവാഹ ആല്‍ബവുമായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. കേസില്‍ അറസ്റ്റിലായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും അച്ഛനെയും ഒരുമിച്ച്‌ ഇരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാ