എം.സി. ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

എം.സി. ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

June 25, 2021 0 By Editor

തിരുവനന്തപുരം: ഭര്‍തൃ പീഡനത്തെക്കുറിച്ച്‌ പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എം.സി. ജോസഫൈന്‍ രാജിവെച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോസഫൈന്‍ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. ഇത്​ പാര്‍ട്ടി നേതൃത്വം അംഗീകരിച്ചു. കാലാവധി അവസാനിക്കാന്‍ എട്ട്​ മാസം ബാക്കി നില്‍ക്കെയാണ്​ ജോസഫൈന്‍ രാജി വെച്ചിരിക്കുന്നത്.

വിവാദം സംബന്ധിച്ച്‌​ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോസഫൈന്‍ വിശദീകരണം നല്‍കി. തെറ്റുപറ്റി എന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവര്‍ വിശദീകരിച്ചെന്നാണ്​ വിവരം.

സ്വകാര്യ ചാനലില്‍ നടന്ന ലൈവ്​ ഷോയില്‍ ഗാര്‍ഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ്​​ എം.സി ജോസഫൈന്‍ നീതിരഹിതമായി പ്രതികരിച്ചത്​.

‘2014ല്‍ ആണ്​ കല്യാണം കഴിഞ്ഞത്​. ഭര്‍ത്താവ്​ വിദേശത്ത്​​ പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്​. ഭര്‍ത്താവില്‍ നിന്നും സമാനമായ പീഡനമേറ്റു’ -യുവതി വനിതാ കമീഷന് ​േഫാണിലൂടെ​ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്​ കേട്ട ഉടന്‍, നിങ്ങള്‍ എന്ത്​ കൊണ്ട്​ പൊലീസില്‍ പരാതി നല്‍കിയില്ലെന്നാണ്​​ ജോസഫൈന്‍ ചോദിച്ചത്​. ഞാന്‍ ആരെയും അറിയിച്ചില്ലെന്ന്​ യുവതി മറുപടി നല്‍കി. ഇതോടെ, ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു​  മറുപടി.