‘എന്റെ സഖാവേ..’; ഒറ്റ വാചകത്തില്‍ ടിപി ചന്ദ്രശേഖരന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച്‌ കെ.കെ. രമ

‘എന്റെ സഖാവേ..’; ഒറ്റ വാചകത്തില്‍ ടിപി ചന്ദ്രശേഖരന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച്‌ കെ.കെ. രമ

June 12, 2020 0 By Editor

കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ പതിമൂന്നാം പ്രതിയായിരുന്നു ഇന്ന് അന്തരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍.കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം ശ്രദ്ധേയമാവുകയാണ്. ഒരു ചടങ്ങില്‍ ചോറു വിളബുന്ന ചന്ദ്രശേഖരന്റെ ചിത്രമാണ് ‘എന്റെ സഖാവേ…’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം പതിനായിരത്തോളം ലൈക്കുകളും ആയിരത്തോളം കമന്റുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിച്ചത്.