എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്നറിയാം

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്നറിയാം

July 14, 2021 0 By Editor

കൊച്ചി: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്‌എസ്‌എല്‍സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.

ഫലപ്രഖ്യാപനത്തിനു ശേഷം http://keralapareekshabhavan.in https://sslcexam.kerala.gov.in http://www.results.kite.kerala.gov.in, http://www.prd.kerala.gov.in http://www.result.kerala.gov.in http://examresults.kerala.gov.in http://results.kerala.nic.in http://www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്എസ്എല്‍സി പരീക്ഷാഫലം ലഭിക്കും.

എസ്‌എസ്‌എല്‍സി(എച്ച്‌ ഐ) ഫലം http://sslchiexam.kerala.gov.inലും റ്റി എച്ച്‌ എസ് എല്‍ സി(എച്ച്‌ ഐ) ഫലം http://http:/thslchiexam.kerala.gov.inലും ടി എച്ച്‌ എസ് എല്‍ സി ഫലം http://thslcexam.kerala.gov.inലും എ എച്ച്‌ എസ് എല്‍ സി ഫലം http://ahslcexam.kerala.gov.inലും ലഭ്യമാകുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.