എസ്‌ബിഐ സേവനങ്ങള്‍ ഇന്നും നാളെയും തടസപ്പെടും

എസ്‌ബിഐ സേവനങ്ങള്‍ ഇന്നും നാളെയും തടസപ്പെടും

July 16, 2021 0 By Editor

എസ്‌ബി‌ഐയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഇന്നും നാളെയും ഏകദേശം 150 മിനിറ്റോളം തടസപ്പെടും. അതിനാൽ ഈ സമയത്ത് ഇടപാടുകൾ നടത്താതിരിക്കുന്നതായിരിക്കും നല്ലതെന്ന് ബാങ്ക് അറിയിച്ചിരിക്കുന്നു.ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ (Digital Banking Services) തടസപ്പെടുന്നതിനെക്കുറിച്ച് തങ്ങളുടെ ട്വിറ്ററിലൂടെയാണ് ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചിട്ടുള്ളത്.

2020 ഡിസംബര്‍ 31 വരെയുള്ള കണക്കുകളനുസരിച്ച്‌ എസ്‌ബിഐയുടെ ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ ഉപയോക്താക്കളുടെ എണ്ണം 85 ദശലക്ഷവും മൊബൈല്‍ ബാങ്കിങ്‌ ഉപയോക്താക്കളുടെ എണ്ണം 19 ദശലക്ഷവും ആണ്‌. ബാങ്കിന്‌ നിലവില്‍ 135 ദശലക്ഷത്തോളം യുപിഐ ഉപഭോക്താക്കളുണ്ട്‌. ബാങ്കിന്റെ ഡിജിറ്റല്‍ ലെന്‍ഡിങ്‌ പ്ലാറ്റ്‌ഫോമായ യോനോയ്‌ക്ക്‌ 35 ദശലക്ഷത്തോളം ഉപയോക്താക്കളാണ്‌ ഉള്ളത്‌.