എ.ടി.എമ്മുകളില്‍നിന്ന്​ 5000 രൂപയില്‍ അധികം പിന്‍വലിച്ചാല്‍ ഫീസ്​ ഈടാക്കാന്‍ ആര്‍ബിഐ നിര്‍ദേശം

എ.ടി.എമ്മുകളില്‍നിന്ന്​ 5000 രൂപയില്‍ അധികം പിന്‍വലിച്ചാല്‍ ഫീസ്​ ഈടാക്കാന്‍ ആര്‍ബിഐ നിര്‍ദേശം

June 19, 2020 0 By Editor

മുംബൈ: എ.ടി.എമ്മുകളില്‍നിന്ന്​ 5000 രൂപയില്‍ അധികം പിന്‍വലിച്ചാല്‍ ഫീസ്​ ഈടാക്കാമെന്ന്​ റിസര്‍വ്​ ബാങ്ക് ഓഫ്​ ഇന്ത്യ സമിതി നിര്‍ദേശം നല്‍കി. വിവരാവകാശ നിയ​മപ്രകാരം ചോദ്യത്തിന്​ മറുപടിയായാണ്​ ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്.എ.ടി.എമ്മുകളില്‍നിന്ന്​ വന്‍ തുക പിന്‍വലിക്കുന്നതിനെ തടയാനാണ് 5000 രൂപക്ക്​ മുകളില്‍ പിന്‍വലിച്ചാല്‍ ഫീസ്​ ഈടാക്കാനുള്ള തീരുമാനം. ഓരോ തവണ 5000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്ബോഴും ഫീസ്​ ഈടാക്കുമെന്ന് ഇന്ത്യന്‍ ബാങ്ക്​ അസോസിയേഷന്‍ ചീഫ്​ എക്​സിക്യൂട്ടീവ്​ വി.ജി. കണ്ണന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.2019 ഒക്​ടോബര്‍ 22നാണ്​ റിസര്‍വ്​ ബാങ്കിന്​ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചത്​. റിപ്പോര്‍ട്ട്​ ഇതുവരെ പുറത്തുവിട്ടിട്ടില്ല.