ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്ത് കവരത്തി പോലീസ്

ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്ത് കവരത്തി പോലീസ്

June 11, 2021 0 By Editor

സിനിമാ പ്രവർത്തക ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്ത് കവരത്തി പോലീസ് . ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അദ്ധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഐഷ സുൽത്താന രാജ്യ വിരുദ്ധ പരാമർശം നടത്തിയത്. ലക്ഷദ്വീപിൽ കൊറോണ വൈറസിനെ കേന്ദ്രസർക്കാർ ജൈവായുധമായി ഉപയോഗിക്കുന്നുവെന്നായിരുന്നു പരാമർശം. ഇതിനെതിരെ യുവമോർച്ചയടക്കമുള്ള സംഘടനകൾ പോലീസിൽ പരാതി നൽകിയിരുന്നു.

പരാതിയും പ്രതിഷേധവും വ്യാപകമായതിന് പിന്നാലെ വിശദീകരണവുമായി ഐഷ സുൽത്താന രംഗത്ത് എത്തിയിരുന്നു. താൻ ഉദ്ദേശിച്ചത് അഡ്മിനിസ്‌ട്രേറ്ററെയാണെന്നും, ചാനലിന്റെ സാങ്കേതിക പ്രശ്‌നം കാരണം വ്യക്തമായില്ലെന്നുമായിരുന്നു ഐഷയുടെ വിശദീകരണം ലക്ഷദ്വീപിലെ കൊറോണ നിയന്ത്രണവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റർ ഇറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾക്കെതിരെ നൽകിയ ഹർജികളിൽ കഴമ്പില്ലെന്ന് കണ്ട് കേരള ഹൈക്കോടതി തള്ളിയിരുന്നു . ഇതേ കുറിച്ച് ബോദ്ധ്യം ഉണ്ടായിട്ടും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും രാജ്യവിരുദ്ധമായതുമായ പരാമർശമാണ് ഐഷ സുൽത്താന നടത്തിയത്.