കരുണ പ്രളയ ദുരിതാശ്വാസ നിധി പിരിഞ്ഞത് 70ലക്ഷത്തിന് മുകളില്‍; സന്ദീപ് ജി വാര്യരുടെ ആരോപണങ്ങള്‍ ശരിവച്ച്‌ റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം വി.ഗോപകുമാര്‍

കരുണ പ്രളയ ദുരിതാശ്വാസ നിധി പിരിഞ്ഞത് 70ലക്ഷത്തിന് മുകളില്‍; സന്ദീപ് ജി വാര്യരുടെ ആരോപണങ്ങള്‍ ശരിവച്ച്‌ റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം വി.ഗോപകുമാര്‍

February 17, 2020 0 By Editor

കൊച്ചി: ആഷിക് അബുവിന്റെയും, റീമയുടെയും മറ്റും നേതൃത്വത്തില്‍ നടത്തിയ ‘കരുണ’ പ്രളയ ദുരിതാശ്വാസ നിധി സമാഹരണ പരിപാടിക്ക് വന്‍തുക പിരിക്കുകയും, ഇതില്‍ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിലേക്കോ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായോ നല്‍കിയില്ല എന്ന യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യരുടെ ആരോപണങ്ങള്‍ ശരിവച്ച്‌റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം വി.ഗോപകുമാര്‍. ആറ് ലക്ഷമേ പിരിഞ്ഞുകിട്ടിയിള്ളൂ എന്നത് ശുദ്ധനുണയാണ്. എഴുപത് ലക്ഷത്തിനു മുകളിലെങ്കിലും കിട്ടിയിരിക്കണം. പരിപാടി വന്‍വിജയമായിരുന്നു. കൃത്യതയോടെയുള്ള അന്വേഷണമാണ് ഇതിന് ആവശ്യമെന്നും അദ്ദേഹം പറയുന്നു.

സ്പോണ്‍സര്‍മാരും, ഇവിടുത്തെ ഭരണകൂടവും, ജനങ്ങളും എല്ലാം കബളിപ്പിക്കപെട്ടിരിക്കുന്നു… സത്യം അറിഞ്ഞേ തീരൂ… സര്‍ക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും പേര് ദുരുപയോഗം ചെയ്ത, കളക്ടര്‍ രക്ഷാധികാരിയായ ഈ പരിപാടിയുടെ സത്യം പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും ഉത്തരവാദിത്തം ഉണ്ട്.. ദുരന്തം അനുഭവിച്ചവരെ, അവരുടെ ദുരിതങ്ങളെ, അതുമൂലം ഉണ്ടാവുന്ന ജനങ്ങളുടെ അനുകമ്ബയെ മുതലെടുത്ത്, ഇത്തരം കപട നാടകങ്ങള്‍ ഇനി മേലില്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു