കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുകള്‍ക്ക് ദാരുണാന്ത്യം

കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുകള്‍ക്ക് ദാരുണാന്ത്യം

September 21, 2021 0 By Editor

കശ്മീര്‍ താഴ്വരയിലെ ഉധംപൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതിന് പിന്നാലെ രണ്ട് പൈലറ്റുകള്‍ കൊല്ലപ്പെട്ടു. പാട്നിടോപ് മലനിരകളിലാണ് ഹെലികോപ്ററര്‍ തകര്‍ന്നുവീണത്. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം .

പ്രദേശവാസികള്‍ രണ്ട് പൈലറ്റുകളേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു .അതെ സമയം മേജര്‍ റാങ്കിലുള്ള ഓഫിസര്‍മാരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക അധികൃതര്‍ അറിയിച്ചു. പൈലറ്റുകളെ ഹെലികോപ്റ്ററില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.