കിമ്മിന്‍റെ ആരോഗ്യനില പരിശോധിക്കാന്‍ ചൈനീസ്​ സംഘം ഉത്തര കൊറിയയിലേക്ക്​

കിമ്മിന്‍റെ ആരോഗ്യനില പരിശോധിക്കാന്‍ ചൈനീസ്​ സംഘം ഉത്തര കൊറിയയിലേക്ക്​

April 25, 2020 0 By Editor

ബെയ്​ജിങ്​: ഭരണാധികാരി കിം ജോങ്​ ഉന്നിന്‍റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ വിദഗ്ധ​രടങ്ങുന്ന സംഘം ഉത്തര കൊറിയയിലേക്ക്​. ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമാണ്​ സംഘത്തെ നയിക്കുന്നത്​. സംഘത്തിലുള്ള മറ്റുള്ളവരെ കുറിച്ച്‌​ ചൈന വെളിപ്പെടുത്തിയിട്ടില്ല.

ഏപ്രില്‍ 12നു നടന്ന ഹൃദയശസ്​ത്രക്രിയക്കു ശേഷം കിമ്മി​ന്‍റെ ആരോഗ്യനില ഗുരുതരാവസ്​ഥയിലാണെന്നും മസ്​തിഷ്​കാഘാതം സംഭവിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട്​ ചൈനയും ദക്ഷിണ കൊറിയയും തള്ളുകയായിരുന്നു.