കുഞ്ഞു മറിയത്തിന് മുടികെട്ടി നല്‍കി മമ്മൂട്ടി; ഫാദേഴ്‌സ് ഡേയില്‍ ചിത്രം പങ്കുവെച്ച്‌ ദുല്‍ഖര്‍

കുഞ്ഞു മറിയത്തിന് മുടികെട്ടി നല്‍കി മമ്മൂട്ടി; ഫാദേഴ്‌സ് ഡേയില്‍ ചിത്രം പങ്കുവെച്ച്‌ ദുല്‍ഖര്‍

June 20, 2021 0 By Editor

ഫാദേഴ്‌സ് ഡേയില്‍ നിരവധി താരങ്ങളാണ് തങ്ങളുടെ അച്ഛന്മാര്‍ക്കൊപ്പമുള്ള ചിത്രവുമായി എത്തിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. കൊച്ചുമകള്‍ക്കൊപ്പമിരിക്കുന്ന മമ്മൂട്ടിയുടെ ഒരു മനോഹര ചിത്രമാണ് ഫാദേഴ്‌സ് ഡേയില്‍ ദുല്‍ഖര്‍ പങ്കുവെച്ചത്. കുഞ്ഞു മറിയത്തിന് മുടികെട്ടി നല്‍കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണുന്നത്. പിതൃദിനാശംസകള്‍ നേരുന്നുവെന്നും ഈ ചിത്രത്തിന് ക്യാപ്ഷന്‍ വേണ്ടെന്നും ദുല്‍ഖര്‍ കുറിച്ചു.