കെ. സുധാകരന്‍ വന്നത് ചികിത്സക്ക്, തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും മോന്‍സന്‍ മാവുങ്കല്‍

കെ. സുധാകരന്‍ വന്നത് ചികിത്സക്ക്, തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും മോന്‍സന്‍ മാവുങ്കല്‍

October 8, 2021 0 By Editor

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലിന് ഒപ്പമുള്ള കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതേസമയം കെ. സുധാകരന്‍ എത്തിയത് ചികിത്സയ്ക്ക് വേണ്ടി ആയിരുന്നെന്ന് മോന്‍സന്‍ മാവുങ്കല്‍. സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും ആറ് ദിവസം വീട്ടില്‍ വന്ന് പോകുകയായിരുന്നുവെന്നും മോന്‍സന്‍ പറഞ്ഞു.അതേസമയം, മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് മോൺസന്റെ  ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.10 കോ​ടി​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലും 1.72 കോ​ടി രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലു​മാ​ണ് മോ​ന്‍​സ​ണ്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യിരുന്നത് . അ​നൂ​പ്, ഷ​മീ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ 10 കോ​ടി രൂ​പ ത​ട്ടി​യ​ത്. വ​യ​നാ​ട്ടി​ലെ ബീ​നാ​ച്ചി എ​സ്റ്റേ​റ്റ് പാ​ട്ട​ത്തി​ന് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പാ​ലാ സ്വ​ദേ​ശി രാ​ജീ​വ​നി​ല്‍ നി​ന്നും ഇയ്യാൾ 1.72 കോ​ടി രൂ​പ  ത​ട്ടി​യെ​ടു​ത്ത​ത്.