കോഴിക്കോട്ടെ  ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ ഗർഭിണിയായ ജീവനക്കാരിക്ക് കോവിഡ്; 50 പേർ നിരീക്ഷണത്തിൽ

കോഴിക്കോട്ടെ ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ ഗർഭിണിയായ ജീവനക്കാരിക്ക് കോവിഡ്; 50 പേർ നിരീക്ഷണത്തിൽ

July 26, 2020 0 By Editor

കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ ഗർഭിണിയായ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കത്തിൽപെട്ട ആശുപത്രി ജീവനക്കാരടക്കം അമ്പതോളം പേർ നിരീക്ഷണത്തിൽ പോയി. ബാലുശ്ശേരി കരുമല സ്വദേശിനിക്കാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ഫാർമസി സ്റ്റോറിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.യുവതിക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ രണ്ട് വാർഡ് നീരീക്ഷണ വാർഡാക്കി മാറ്റിയിട്ടുണ്ട്. യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താമസ സ്ഥലമായ കരുമല, ഉണ്ണികുളം ഭാഗങ്ങളിലുള്ളവരുടെ നിരീക്ഷണം ശക്തമാക്കി. ഇവരുടെ സമ്പർക്ക പട്ടിക്ക ഏറെ വലുതാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.  ആശുപത്രി പ്രവർത്തനങ്ങൾക്ക് ഭീഷണിയില്ലെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.