കോഴിക്കോട് കല്ലായിയിൽ കെ റയിൽ കല്ലിടലിനെതിരെ പ്രതിഷേധം ; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി

കോഴിക്കോട് കല്ലായിയിൽ കെ റയിൽ കല്ലിടലിനെതിരെ പ്രതിഷേധം ; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി

March 18, 2022 0 By Editor

കോഴിക്കോട്: കല്ലായിയിൽ കെ റയിൽ കല്ലിടലിനെതിരെ പ്രതിഷേധം. പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

കല്ലിടാൻ അനുവദിക്കില്ലെന്ന് സ്ഥലം ഉടമകൾ പറഞ്ഞു. മുൻകൂട്ടി അറിയിച്ചില്ലെന്നും ഉടമകൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥർ കല്ലിട്ടു. അതിനിടെ പുരുഷ പോലീസ് ലാത്തി കൊണ്ട് കുത്തിയെന്ന് ആരോപിച്ച് സ്ത്രീകൾ പൊട്ടിക്കരഞ്ഞു.