കോവിഡിനെതിരായ വാക്സിനുകളില്‍ കോവാക്സിനേക്കാള്‍ കൂടുതല്‍ കോവിഡ് ആന്‍റിബോഡിയുണ്ടാക്കുന്നത് കോവിഷീല്‍ഡ് !

കോവിഡിനെതിരായ വാക്സിനുകളില്‍ കോവാക്സിനേക്കാള്‍ കൂടുതല്‍ കോവിഡ് ആന്‍റിബോഡിയുണ്ടാക്കുന്നത് കോവിഷീല്‍ഡ് !

June 7, 2021 0 By Editor

ന്യൂഡല്‍ഹി : കോവിഡിനെതിരായ വാക്സിനുകളില്‍ കോവാക്സിനേക്കാള്‍ കൂടുതല്‍ കോവിഡ് ആന്‍റിബോഡിയുണ്ടാക്കുന്നത് കോവിഷീല്‍ഡെന്ന് പഠനം. കോവിഷീല്‍ഡ് വാക്സിനും കോവാക്സിനും സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ വെവ്വേറെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കോവാറ്റ് ടെസ്റ്റാണ് ഇവരില്‍ നടത്തിയത്. കോവാക്സിന്‍ സ്വീകരിച്ചവരുടേതിനേക്കാള്‍ സെറോ പോസിറ്റിവിറ്റി നിരക്ക് കോവിഷീല്‍ഡ് എടുത്തവരില്‍ കൂടുതലാണെന്ന് പഠനം തെളിയിക്കുന്നു. കോവാക്സിനും കോവിഷീല്‍ഡും രണ്ട് ഡോസ് എടുത്തവരില്‍ നല്ല ഫലമാണ് ലഭിക്കുന്നതെന്ന് പഠനം പറയുന്നു. എന്നാല്‍ വാക്സിന്‍ സ്വീകരിച്ച ആദ്യഘട്ടത്തില്‍ സെറോപോസിറ്റിവിറ്റി നിരക്ക് കോവിഷീല്‍ഡ് എടുത്തവരില്‍ വളരെ കൂടുതലാണ് കാണിക്കുന്നത്. 325 പുരുഷന്മാരിലും 227 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. സാര്‍സ് രോഗബാധ പിടിപെടാത്തവരിലാണ് പഠനം നടത്തിയത്. കൊറോണ വൈറസ് ഇന്‍ഡ്യൂസ്ഡ് ആന്‍റിബോഡി ടൈറ്റര്‍(കോവാറ്റ്) പരിശോധനയാണ് ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയത്. പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.