കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ  സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്

കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്

July 24, 2021 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്. ഇനി മുതല്‍ ബാറുകള്‍ രാവിലെ ഒന്‍പത് മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതലാണ് ബാറുകളുടെ പ്രവര്‍ത്തനത്തില്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരിക. ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്കും രാവിലെ 9 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.

നിലവില്‍ സംസ്ഥാനത്ത് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ്. തിങ്കളാഴ്ച മുതല്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കൂടി കൂട്ടിയത് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഇപ്പോഴുളള തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.