ചത്ത നായയെ ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചു; നായകൾക്ക് നേരെ കണ്ണില്ലാക്രൂരത

ചത്ത നായയെ ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചു; നായകൾക്ക് നേരെ കണ്ണില്ലാക്രൂരത

February 3, 2022 5 By Editor

അടൂർ : പത്തനംതിട്ടയിൽ നായകൾക്ക് നേരെ കണ്ണില്ലാ ക്രൂരത. ചത്ത നായയെ ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടിയിട്ട് റോഡിൽ ഉപേക്ഷിച്ചു. പെരുന്തേനരുയിൽ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ചത്ത നായയുടെ കഴുത്തിലെ ചങ്ങലാണ് ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടിയിട്ടത്. അത് വേദന സഹിക്കാനാകാതെ കരഞ്ഞപ്പോൾ നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. രക്ഷിക്കാൻ ശ്രമിച്ച പ്രദേശവാസിയായ ഒരാൾക്ക് കടിയേറ്റു. ചാത്തൻതറ സ്വദേശി ചന്ദ്രനാണ് നായയുടെ കടിയേറ്റത്. ആരാണ് നായയുടെ മൃതദേഹം ഇത്തരത്തിൽ കെട്ടിയിട്ടതെന്ന് വ്യക്തമായിട്ടില്ല. ചത്ത നായ പ്രദേശവാസിയായ പെൺകുട്ടിയുടേതാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക