ചികില്‍സാ പിഴവ് ആരോപിച്ചതിന് അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചു; ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടു; റിനൈ മെഡിസിറ്റി ആശുപത്രിക്ക് എതിരെ അച്ഛന്‍ അലക്സാണ്ടര്‍

ചികില്‍സാ പിഴവ് ആരോപിച്ചതിന് അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചു; ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടു; റിനൈ മെഡിസിറ്റി ആശുപത്രിക്ക് എതിരെ അച്ഛന്‍ അലക്സാണ്ടര്‍

July 21, 2021 0 By Editor

കൊച്ചി: കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിട്ടതായി അച്ഛന്‍ അലക്സാണ്ടര്‍. ശസ്ത്രക്രിയക്ക് പിന്നാലെ പലപ്പോളും ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ചികില്‍സാ പിഴവുണ്ടായെന്ന ആരോപണം ഉയര്‍ത്തിയതിന് ആശുപത്രി ജീവനക്കാര്‍ അനന്യയെ മര്‍ദ്ദിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ഡോക്ടറുടെ സേവനം പല സമയത്തും ലഭ്യമായിരുന്നില്ല. മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. ആശുപത്രി അമിത ചികിത്സാ ചെലവ് ഈടാക്കിയെന്നും ലിംഗമാറ്റ ശസ്ത്രക്രിക്കായി അനന്യ സമീപിച്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിക്ക് എതിരെ അച്ഛന്‍ ആരോപണം ഉന്നയിച്ചു. ഒരിക്കല്‍ ആശുപത്രി പിആര്‍ഒ ഉള്‍പ്പെടെ ആശുപത്രി ജീവനക്കാര്‍ അനന്യയെ മര്‍ദ്ദിച്ചിരുന്നു എന്നും അലക്സാണ്ടര്‍ ആരോപിച്ചു.

 ഇന്‍ക്വസ്റ്റ് നടപടികളും മെഡിക്കല്‍ ടീമിന്റെ സാന്നിധ്യത്തിലാകും നടത്തുക. നേരത്തെ പ്രത്യേക സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. അനന്യ താമസിക്കുന്ന ഫ്‌ലാറ്റില്‍ എത്തി പോലീസും ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു. ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. അനന്യയുടെ ചികിത്സാ രേഖകള്‍ സ്വകാര്യ ആശുപത്രിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.