ജമ്മു കശ്മീരിൽ ടെലിവിഷൻ ആർട്ടിസ്റ്റിനെ വെടിവെച്ച് കൊലപ്പെടുത്തി ഭീകരർ; പത്ത് വയസുള്ള കുഞ്ഞിനും പരിക്ക്

ജമ്മു കശ്മീരിൽ ടെലിവിഷൻ ആർട്ടിസ്റ്റിനെ വെടിവെച്ച് കൊലപ്പെടുത്തി ഭീകരർ; പത്ത് വയസുള്ള കുഞ്ഞിനും പരിക്ക്

May 26, 2022 0 By Editor

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം. ടെലിവിഷർ ആർട്ടിസ്റ്റിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. പത്ത് വയസുകാരനായ കുഞ്ഞിന് നേരെയും ഭീകരർ ആക്രമണം നടത്തി.  ബുദ്ഗാമിലെ ഹിഷ്‌റു ചദൂരയിലാണ് സംഭവം.

വൈകീട്ട് എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. 35 കാരിയായ അമ്രീൻ ഭട്ടിനും ഇവരുടെ പത്ത് വയസുള്ള അനന്തരവൻ ഫർഹാൻ സുബൈറിനും നേരെയാണ് ആക്രമണം നടന്നത്.  വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഇവർക്കുനേരെ ഭീകരർ വെടിവെയ്‌ക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്രീൻ മരിച്ചു. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്‌തെന്ന് ഡോക്ടർമാർ അറിയിച്ചു.അതേസമയം ആക്രമണം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞു.