ജിം, യോഗ കേന്ദ്രങ്ങള്‍ അഞ്ചു​മുതല്‍ തുറക്കാം;പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ജിം, യോഗ കേന്ദ്രങ്ങള്‍ അഞ്ചു​മുതല്‍ തുറക്കാം;പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

August 3, 2020 0 By Editor

ന്യൂഡല്‍ഹി: രാജ്യത്ത്​ ആഗസ്​റ്റ്​ അഞ്ചുമുതല്‍ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കുന്നതി​ന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ക​​ണ്ടെയ്​​ന്‍മെന്റ് സോണുകള്‍ക്ക്​ പുറത്തുമാത്രമാണ്​ ഇവ തുറക്കാന്‍ അനുമതി. 65 വയസിന്​ മുകളിലുള്ളവര്‍, മറ്റു അസുഖബാധിതര്‍, ഗര്‍ഭിണികള്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ അടച്ചിട്ട സ്​ഥലങ്ങളിലെ ജിമ്മുകളില്‍ ​പ്രവേശിപ്പിക്കില്ല.
വ്യക്തികള്‍ തമ്മില്‍ ആറടി സാമൂഹിക അകലം പാലിക്കണം. മാസ്​ക്​ നിര്‍ബന്ധമായും ധരിക്കണം. കട്ടികൂടിയതോ, എന്‍ 95 തുടങ്ങിയ മാസ്​കുകള്‍​ ധരിക്കുന്നതോ​ വ്യായാമത്തിനിടയില്‍ ശ്വാസതടസ്സത്തിനിടയാക്കും, അതിനാല്‍ ഒരു പാളി മാത്രമുള്ള മുഖാവരണം ധരിക്കാം.
ഇടക്കിടെ കൈകള്‍ സാനിറ്റൈസര്‍ അല്ലെങ്കിൽ സോപ്പ്​ ഉപയോഗിച്ച്‌​ വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കണം. കോവിഡ്​ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുകയും ഉപയോഗശേഷം ടിഷ്യൂ, തൂവാല തുടങ്ങിയ കൃത്യമായി ഒഴിവാക്കുകയും വേണം. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.