തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു; വേനൽമഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു; വേനൽമഴയ്ക്ക് സാധ്യത

March 16, 2022 0 By Editor

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ രണ്ടാമത്തെ ന്യൂന മർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇനി മുതൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നിലവിലെ സൂചന അനുസരിച്ച് ന്യൂന മർദ്ദത്തിന്റെ സഞ്ചാര പാത തമിഴ് നാട് തീരത്തിൽ നിന്ന് അകന്നു പോകാനാണ് സാധ്യത. എന്നാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു.

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ സാധ്യത പ്രവചിക്കുന്നത്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് . എൻസിയുഎം കാലാവസ്ഥ മോഡൽ പ്രകാരം എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഒറ്റപെട്ട മഴ സാധ്യത.

ഇന്ന് ഒരു ജില്ലയിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയിട്ടില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപെടുത്തിയത് പുനലൂരിലാണ്. 39.2°c. ശരാശരിയെക്കാൾ 2.7 °c കൂടുതൽ ചൂട്. അതേ സമയം കോട്ടയത്ത് ശശാരിയേക്കാൾ 3.1 °c കൂടുതൽ രേഖപെടുത്തി. 37.5°c ആണ് കോട്ടയത്ത് രേഖപ്പെടുത്തിയ ചൂട്. ആലപ്പുഴയിൽ 36.2 °C സും, കണ്ണൂരിൽ 36.8°C ചൂട് രേഖപെടുത്തി. ഇവിടങ്ങളിലും ശരാശരിയെക്കാൾ 2 മുതൽ 3°C വരെ ഉയർന്ന താപനിലയാണ്
രേഖപ്പെടുത്തിയത്.