തെളിവുകളുണ്ട്” ബിനീഷിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന്  പി.കെ ഫിറോസ്

തെളിവുകളുണ്ട്” ബിനീഷിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പി.കെ ഫിറോസ്

September 5, 2020 0 By Editor

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്റെ മകന്‍ ബിനീഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത്​ലീഗ്​ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്​. ബിനീഷിനെതിരെ തന്റെ കൈവശം തെളിവുകളുണ്ട്​. സംസ്ഥാന സര്‍ക്കാര്‍ ഇതിനെക്കുറിച്ച്‌​ അന്വേഷണം നടത്തുകയാണെങ്കില്‍ തെളിവുകള്‍ നല്‍കാന്‍ യൂത്ത്​ ലീഗ്​ തയാറാണ്​. ബിനീഷിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ മണി എക്​സ്​ചേഞ്ച്​ സ്ഥാപനം ആരംഭിച്ചതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ഫിറോസ്​ ആവശ്യപ്പെട്ടു.