നടന്‍ വിജയിയെ ആദായനികുതി വകുപ്പ്​ ചോദ്യം ചെയ്​തു

നടന്‍ വിജയിയെ ആദായനികുതി വകുപ്പ്​ ചോദ്യം ചെയ്​തു

February 5, 2020 0 By Editor

ചെന്നൈ: തമിഴ്​നടന്‍ വിജയിയെ ആദായ നികുതി വകുപ്പ്​ ചോദ്യം ചെയ്​തു. വിജയ്​ നായകനായ ബിഗിലിന്‍റ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ചോദ്യം ചെയ്യല്‍. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ്​ ഗ്രൂപ്പ്​ സിനിമക്ക്​ വായ്​പ നല്‍കിയ അന്‍ബു ചെല്ലിയാന്‍ എന്നിവരെയും മധുരയില്‍ ആദായ നികുതി വകുപ്പ്​ ചോദ്യം ചെയ്​തിട്ടുണ്ട്​.

നെയ്​വേലിയിലെ ഷൂട്ടിങ്​ സ്ഥലത്തെത്തിയാണ്​ വിജയിയെ ചോദ്യം ചെയ്​തത്​. ഇതോടൊപ്പം എ.ജി.എസ്​ സിനാമാസിന്‍റ ഉടമസ്ഥതയിലുള്ള 20 സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തുന്നുണ്ട്​.