നവംബര്‍ മുതല്‍ കേരളത്തില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ്

നവംബര്‍ മുതല്‍ കേരളത്തില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ്

October 24, 2020 0 By Editor

ദമാം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അടുത്തമാസം ആദ്യം പുനരാരംഭിക്കുന്നു . സൗദി വിമാന കമ്പനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കൊച്ചി , ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഒക്ടോബര്‍ ആദ്യവാരത്തില്‍ യൂറോപ്പ്, യു എസ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ 20 രാജ്യങ്ങളിലേക്ക് സര്‍വ്വീസുകള്‍ ആരംഭിച്ചിരുന്നു. അവധിക്കായി നാട്ടിലേക്ക് മടങ്ങിയ ആയിരക്കണക്കിന് ആളുകൾക്കാണ് യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്തത്. മടക്ക യാത്ര മുടങ്ങിയവരുടെ ഇഖാമ , റീ-എന്‍ട്രി എന്നിവ ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിന് സൗകര്യം പാസ്‌പ്പോര്‍ട്ട് മന്ത്രാലയം ഏര്‍പ്പെടുത്തിരിരുന്നു. നിലവില്‍ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ദേഭാരത് മിഷന് കീഴിലെ വിമാന സര്‍വ്വീസുകള്‍ വഴിയാണ് ആളുകള്‍ മടങ്ങുന്നത്. കൊവിഡ് മുന്‍കരുതല്‍ നടപടി ക്രമങ്ങള്‍ പാലിച്ചായിരിക്കും സര്‍വ്വീസുകള്‍ ആരംഭിക്കുക.