നിര്‍ഭയ കേസ്: ജയിലിനുള്ളില്‍ പ്രതിയുടെ ആത്മഹത്യ ശ്രമം!

നിര്‍ഭയ കേസ്: ജയിലിനുള്ളില്‍ പ്രതിയുടെ ആത്മഹത്യ ശ്രമം!

February 20, 2020 0 By Editor

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കാത്ത് കിടക്കുന്ന പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ ജയിലിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്.

ജയില്‍ മുറിയുടെ ഭിത്തിയില്‍ തലയിടിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച വിനയ് പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 16നായിരുന്നു സംഭവം. തല ഭിത്തിയില്‍ ഇടിക്കുന്നതു കണ്ട അധികാരികള്‍ ഇയാളെ തടയുകയും പരുക്കിന് ചികിത്സ നല്‍കുകയും ചെയ്തു. വിനയ് ശര്‍മ്മ ജയിലില്‍ നിരാഹാരം അനുഷ്ടിക്കുകയാണെന്ന് പ്രതിയുടെ അഭിഭാഷകന്‍ നേരത്തെ പറഞ്ഞിരുന്നു.