പകൽ പട്ടണത്തിൽ കറങ്ങിനടന്ന് രാത്രി പശുക്കളെ മോഷ്ടിച്ച് കടത്തുന്ന മലപ്പുറം സ്വദേശികളായ  മൂന്ന് പേർ പിടിയിൽ

പകൽ പട്ടണത്തിൽ കറങ്ങിനടന്ന് രാത്രി പശുക്കളെ മോഷ്ടിച്ച് കടത്തുന്ന മലപ്പുറം സ്വദേശികളായ മൂന്ന് പേർ പിടിയിൽ

April 4, 2022 0 By Editor

പാലക്കാട് : പകൽ പട്ടണത്തിൽ കറങ്ങിനടന്ന് രാത്രി പശുക്കളെ മോഷ്ടിച്ച് കടത്തുന്ന മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അൻസീന(25), അൻസീനയുടെ സഹോദരൻ അനസ് (27) എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ശേഖരീപുരം ഭാഗത്ത് പശുവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതികൾ പിടിയിലായത്.

പകൽ സമയങ്ങളിൽ പട്ടണത്തിൽ കറങ്ങി നടന്ന് ഇവർ പശുക്കളുള്ള വീട് കണ്ടുവെക്കും. മുഹമ്മദ് ഹാഫിഫും അൻസീനയും സ്‌കൂട്ടറിലാണ് പട്ടണത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങാറ്. തുടർന്ന് രാത്രി മറ്റ് രണ്ട് പേർക്കൊപ്പം എത്തി പശുക്കളെ അഴിച്ചുകൊണ്ട് പോകുകയുമാണ് പതിവ്. ട്രാവലറിൽ കയറ്റിയ പശുക്കളെ മഞ്ചേരി ചന്തയിൽ കൊണ്ടുപോയി വിൽക്കുകയാണ് പതിവെന്നും പോലീസ് പറയുന്നു. പശുക്കളെ കടത്തിക്കൊണ്ടുപോകാനായി വാഹനത്തിൽ സീറ്റ് അഴിച്ചുമാറ്റി പ്രത്യേകം രൂപകല്പന ചെയ്തിട്ടുണ്ട്.

പശുക്കളെ കാണാനില്ലെന്ന് നിരന്തരം പരാതികൾ ലഭിച്ചതോടെയാണ് ടൗൺ നോർത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.