പാലത്തായി പീഡനം; അന്വേഷണ സംഘം വിപുലീകരിച്ചു

July 25, 2020 0 By Editor

പാനൂര്‍: പാലത്തായി പീഡനക്കേസില്‍ ക്രൈംബ്രാഞ്ച്​ അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ട്​ വനിത ഐ.പി.എസ്​ ഉദ്യോഗസ്​ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട്​ എസ്​.പി ഡി. ശില്‍പ, കണ്ണൂര്‍ നാര്‍ക്കോട്ടിക്​ എസ്​.പി രീഷ്​മ എന്നിവരെയാണ്​ പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്​.
പാ​ല​ത്താ​യി​യി​ലെ നാ​ലാം​ക്ലാ​സു​കാ​രി​യെ ബി.​ജെ.​പി നേ​താ​വാ​യ അ​ധ്യാ​പ​ക​ന്‍ പ​ത്മ​രാ​ജ​ന്‍ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന‌് ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍​സ‌് (ര​ണ്ട‌്) കോ​ട​തി ഉ​ത്ത​ര​വ‌ിട്ടിരുന്നു. ക്രൈം​ബ്രാ​ഞ്ച‌് സ​മ​ര്‍​പ്പി​ച്ച പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ചാ​ണ‌് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന‌് പ്രോ‌​സി​ക്യൂ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി കോ​ട​തി അം​ഗീ​ക​രി​ച്ച​ത‌്.
സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ന്നും കു​ട്ടി​ക്ക‌് നീ​തി കി​ട്ട​ണ​മെ​ന്നും പ​ബ്ലി​ക‌് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ബി.​പി. ശ​ശീ​ന്ദ്ര​ന്‍ ബോ​ധി​പ്പി​ച്ചു. വ​നി​ത ഐ.​പി.​എ​സ‌് ഓ​ഫി​സ​റെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്ന​താ​ണ‌് ഉ​ചി​ത​മെ​ന്നും പ്രോ​സി​ക്യൂ​ട്ട​ര്‍ നി​ര്‍​ദേ​ശി​ച്ചിരുന്നു.