പുതുമയായി മണലൊടി കുടുംബ സമിതി ഒരുക്കിയ ഓൺലൈൻ ഈദ് സംഗമം

പുതുമയായി മണലൊടി കുടുംബ സമിതി ഒരുക്കിയ ഓൺലൈൻ ഈദ് സംഗമം

May 24, 2020 0 By Editor

കോഴിക്കോട് : കോഴിക്കോട്ടെ പ്രമുഖവും പുരാതനവുമായ കുടുംബങ്ങളിൽ ഒന്നാണ് മണലൊടി കുടുംബം. ഏകദേശം 1800 മെമ്പർമാർ ഉള്ള മണലൊടി കുടുംബ സമിതി 25 വർഷത്തിലേക്കു കടക്കുകയാണ്. സ്വന്തമായി രണ്ട് നില കെട്ടിടവും കൃത്യമായ ഓഫീസ് സംവിധാനങ്ങളുമുള്ള കേരളത്തിലെ ഏക കുടുംബ സമിതിയും ഇത് തന്നെയാണ്.

കോവിഡ് എന്ന മഹാമാരിയിൽ ലോകം മുഴുവൻ വിറങ്ങലിച്ചു നിൽകുമ്പോൾ വ്യത്യസ്തമായി ഓൺലൈനിലൂടെ ഈദ് സംഗമം നടത്തിയിരിക്കുകയാണ് മണലൊടി കുടുംബ സമിതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളായ അമേരിക്ക , ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇറ്റലി, കാനഡ, ലണ്ടൻ, യൂ എ ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്‌, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള കുടുംബ അംഗങ്ങളെ ഒന്നിച്ചു ഒരു പ്ലാറ്റുഫോമിൽ അണി നിരത്തി പരസ്പരം ഈദ് ആശംസകൾ കൈമാറുകയും അതോടൊപ്പം ക്വിസ് മത്സരവും , പാട്ട് മത്സരവും നടത്തി ശ്രദ്ധേയമാവുകയാണ് ഈ കുടുംബം. 85 വയസ്സ് മുതൽ 2 വയസ്സ് വരെ ഉള്ളവർ ഈ ഓൺലൈൻ കുടുംബ സംഗമത്തിൽ പങ്കാളികളായി.

മണലൊടി കുടുംബ സമിതി പ്രസിഡന്റ്‌ മെഹ്‌റൂഫ് മണലൊടിയുടെ നേതൃത്വത്തിൽ നടന്ന ഈദ് സംഗമത്തിൽ അസിസ് മണലൊടി, ബഷീർ മണലൊടി എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം കൊടുത്തു. ബർഫിക് മണലൊടി സംഗീത മത്സരവും നടത്തി . സെക്രട്ടറി ഇക്ബാൽ മണലൊടി സ്വാഗതവും ജോയിന്റ് സെക്രട്ടറി അസ്‌ലം മണലൊടി നന്ദിയും പറഞ്ഞു.